Skip to content

34 പന്തിൽ 74 റൺസ് പറത്തിയത് ഏഴ് സിക്സ് ; കാനഡ ലീഗിൽ ക്രിസ് ലിൻ വെടിക്കെട്ട്

ക്രിസ് ലിന്നിന്റെയും ജെ പി ഡുമിനിയുടെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ കാനഡ ടി20 ലീഗിലെ അഞ്ചാം മത്സരത്തിൽ ഗെയ്ലിന്റെ വാൻകോവർ നൈറ്റ്‌സിനെതിരെ വിന്നിപെഗ് ഹോക്‌സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത് വാൻകോവർ ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം 15.2 ഓവറിൽ വിന്നിപെഗ് മറികടന്നു. 34 പന്തിൽ നാല് ഫോറും ഏഴ് സിക്സുമടക്കം 74 റൺസ് റൺസ് ക്രിസ് ലിന്നും 38 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സുമടക്കം പുറത്താകാതെ 77 റൺസ് നേടിയ ജെ പി ഡുമിനിയും ചേർന്നാണ് വിന്നിപെഗിനെ വിജയത്തിലെത്തിച്ചത്. 22 പന്തിൽ നിന്നാണ് ഡുമിനി ഫിഫ്റ്റി തികച്ചതെങ്കിൽ വെറും 20 പന്തിൽ നിന്നാണ് ക്രിസ് ലിൻ മത്സരത്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയത്. 17 പന്തിൽ ഒരു ഫോറും നാല് സിക്സുമടക്കം 36 റൺസ് നേടിയ ബ്രാവോ മികച്ച പിന്തുണ നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വാൻകോവർ 27 പന്തിൽ 45 റൺസ് നേടിയ ക്യാപ്റ്റൻ ക്രിസ് ഗെയ്ലിന്റെയും 20 പന്തിൽ 39 റൺസ് നേടിയ വാൻഡർ ഡസന്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്.