Skip to content

ഐസിസി വുമൺസ് ഏകദിന റാങ്കിങ് ; സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്ത്

ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയൻ താരങ്ങളായ എലിസ് പെറിയെയും, മേഗ് ലാന്നിങിനെയും മറികടന്ന് സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്തെത്തി . പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ന്യൂസിലാൻഡ് ക്യാപ്റ്റൻ ആമി സാറ്റർവെയ്റ്റ് പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു .

2018 ന് ശേഷം കളിച്ച 15 ഏകദിന മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ചുറിയും എട്ട് ഫിഫ്റ്റിയും മന്ദാന നേടിയിട്ടുണ്ട് . ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി ആമി സാറ്റർവെയ്റ്റ് നേടിയിരുന്നു .

ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളായ ദീപ്തി ശർമ, പൂനം യാദവ്, എക്താ ബിഷ്ട്ട് എന്നിവർ നേട്ടമുണ്ടാക്കി .