Skip to content

അഞ്ചാം ഏകദിനം ; ഇന്ത്യൻ ടീമിൽ എം എസ് ധോണി തിരിച്ചെത്തി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി കളിക്കും . പരിക്കിനെ തുടർന്ന് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ധോണിയ്ക്ക് നഷ്ട്ടപെട്ടിരുന്നു. അതിൽ അവസാന മത്സരത്തിലാകട്ടെ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത് . പരമ്പര നേരത്തെ സ്വന്തമാക്കിയെങ്കിലും ഐസിസി ലോകകപ്പിന് മുൻപായി ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ കളിക്കുന്ന അവസാന ഏകദിന മത്സരമെന്ന നിലയിൽ വിജയം കണ്ടത്തേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ് . വിരാട് കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയാണ് ഇന്ത്യയെ നായിക്കുന്നത്.

ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമ്പോൾ അവസാന മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി മാർട്ടിൻ ഗപ്ടിൽ കളിച്ചേക്കില്ല . കഴിഞ്ഞ മത്സരത്തിൽ ട്രെന്റ് ബോൾട്ടിന്റെ തകർപ്പൻ ബൗളിംഗ് മികവിലാണ് എട്ട് വിക്കറ്റിന്റെ വിജയം കിവികൾ സ്വന്തമാക്കിയത് . ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ മോശം പ്രകടനമാണ് പരമ്പരയിൽ കിവികൾക്ക് തിരിച്ചടിയായത് . അതുകൊണ്ട് തന്നെ മത്സരത്തിൽ ഫോം കണ്ടത്തെണ്ടത് വില്യംസണ് അനിവാര്യമാണ് .