Skip to content

മത്സരത്തിന് മുൻപേ അമ്മ ലോകത്തോട് വിടപറഞ്ഞു ; കണ്ണീരോടെ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങി അൽസാരി ജോസഫ്

ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫ് . ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിൽ കളി പുനരാരംഭിക്കുന്നതിന് മുൻപാണ് അമ്മ അന്തരിച്ചുവെന്ന വാർത്ത അൽസാരി ജോസഫിനെ തേടിയെത്തിയത്. എന്നാൽ വേദനാജനകമായ അവസ്ഥയിലും ടീമിന് വേണ്ടി ടെസ്റ്റിൽ കളിക്കുന്നത് തുടരാൻ താരം തയ്യാറാവുകയായിരുന്നു . ബാറ്റിങ്ങിനിറങ്ങി 20 പന്തുകൾ നേരിട്ട ജോസഫ് ഒരു ഫോറടക്കം ഏഴ് റൺസ് നേടിയാണ് മടങ്ങിയത് . ആദരസൂചകമായി കറുത്ത ആം ബാൻഡ് ധരിച്ചാണ് ഇരുടീമിലെ കളിക്കാരും കളിക്കാനിറങ്ങിയത് .

അണ്ടർ 19 ലോകകപ്പ് നേടിയ വെസ്റ്റിൻഡീസ് ടീമിലംഗമായിരുന്ന അൽസാരി ജോസഫ് 2016 ൽ ഇന്ത്യയ്ക്കെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് . ഈ ടെസ്റ്റ് അടക്കം എട്ട് മത്സരങ്ങൾ കളിച്ച അൽസാരി ജോസഫ് അമ്മയുടെ രോഗത്തെ തുടർന്നും ടീമിൽ നിന്നും മാറിനിന്നിരുന്നു .