Skip to content

തകർപ്പൻ സെഞ്ചുറിയുമായി ഉസ്മാൻ ഖ്വാജ ; ഓസ്‌ട്രേലിയ വിജയത്തിലേക്ക്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയ വിജയത്തിലേക്ക് കുതിക്കുന്നു . മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 516 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക വിക്കറ്റൊന്നും നഷ്ട്ടപെടാതെ 17 റൺസ് നേടിയിട്ടുണ്ട്. നേരത്തെ 319 റൺസിന്റെ കൂറ്റൻ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 196 ന് 3 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു . ഉസ്മാൻ ഖവാജ 101 ഉം ,ട്രാവിസ് ഹെഡ് 59 ഉം റൺസ് നേടി പുറത്താകാതെ നിന്നു. ഉസ്മാൻ ഖവാജയുടെ എട്ടാം ടെസ്റ്റ് സെഞ്ചുറിയും ശ്രീലങ്കയ്ക്കെതിരായ ആദ്യ സെഞ്ചുറിയും കൂടിയായിരുന്നു ഇത് .

ആദ്യ ഇന്നിങ്‌സിൽ 215 റൺസ് നേടാനെ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ. 59 റൺസ് നേടിയ കരുണരത്നെ, 41 റൺസ് നേടിയ തിരിമാനെ എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം ശ്രീലങ്കയ്ക്ക് വേണ്ടി കാഴ്ച്ചവെച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി.