Skip to content

ഡുപ്ലെസിസിന് വിശ്രമം സൗത്താഫ്രിക്കയ്ക്ക് പുതിയ ക്യാപ്റ്റൻ

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന് സൗത്താഫ്രിക്ക വിശ്രമം അനുവദിച്ചു . ഡേവിഡ് മില്ലറായിരിക്കും അവസാന രണ്ട് മത്സരങ്ങളിൽ സൗത്താഫ്രിക്കയെ നയിക്കുക . ന്യൂലാൻഡ്സിൽ നടന്ന ആദ്യ മത്സരത്തിൽ നേടിയ ആറ് റൺസിന്റെ വിജയത്തോടെ പരമ്പരയിൽ 1-0 ന് മുൻപിലാണ് ആതിഥേയരായ സൗത്താഫ്രിക്ക . ഭാവിയിൽ മികച്ച നായകന്മാരെ വളർത്തിയെടുക്കാൻ അവസാന രണ്ട് മത്സരങ്ങൾ മൂലം സാധിക്കുമെന്നും ടീമിനുള്ളിൽ തന്നെ ലീഡർഷിപ്പ് മികവുള്ള താരങ്ങളെ കണ്ടെത്താൻ ഇത്തരം അവസരങ്ങൾ സഹായിക്കുമെന്നും നാഷണൽ സെലക്ടർ കൺവീനർ പറഞ്ഞു .

ആദ്യ മത്സരത്തിൽ 45 പന്തിൽ 78 റൺസ് ഫാഫ് ഡുപ്ലെസിസ് നേടിയിരുന്നു എന്നാൽ 12 പന്തിൽ 10 റൺസ് നേടി പുറത്തായിട്ടും നാല് ക്യാച്ചും രണ്ട് റണ്ണൗട്ടുമടക്കം ഫീൽഡിങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മില്ലറായിരുന്നു മാൻ ഓഫ് ദി മാച്ച് നേടിയത് .

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്ക് പറ്റി ആദ്യ ട്വന്റി20 മത്സരം നഷ്ട്ടമായ വിക്കറ്റ് കീപ്പർ ഡീകോക്കിന് തുടർന്നുള്ള മത്സരങ്ങളും കളിക്കാൻ സാധിക്കില്ല .