Skip to content

സൂപ്പറോവർ ത്രില്ലർ, അവസാന പന്തിലെ അവിശ്വസനീയ ക്യാച്ച് ; ആവേശം നിറച്ച് വുമൺസ് ബിഗ് ബാഷ് ലീഗ് സെമിഫൈനൽസ്

ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് വുമൺസ് ബിഗ് ബാഷ് ലീഗ് സെമിഫൈനൽസ് . അത്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ നാല് ടീമുകളും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ആവേശപോരാട്ടത്തിനൊടുവിൽ സിഡ്‌നി തണ്ടറിനെ പരാജയപെടുത്തി ബ്രിസ്ബൻ ഹീറ്റും മെൽബൺ റെനഗേഡ്സിനെ തകർത്ത് സിഡ്‌നി സിക്സേഴ്‌സും വിജയം നേടി .

സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ അവസാന പന്തിൽ ബിർകറ്റ് നേടിയ തകർപ്പൻ ക്യാച്ചിന്റെ മികവിലാണ് ബ്രിസ്ബൻ ഹീറ്റ്‌ ആവേശവിജയം നേടിയത് .അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ നിക്കോള കാരെ ബൗണ്ടറി ലൈനിലേക്ക് ഉയർത്തിയടിച്ച പന്ത് ഓടിയെത്തിയ ഹൈഡീ ബിർകെറ്റ് അവിശ്വസനീയമാംവിധം കൈപിടിയിലൊതുക്കുകയായിരുന്നു .

രണ്ടാം സെമിഫൈനലിൽ എലിസ് പെറിയുടെ തകർപ്പൻ ഓൾറൗണ്ടർ പ്രകടനമാണ് സിഡ്നി സിക്സേഴ്‌സിനെ ഫൈനലിൽ എത്തിച്ചത് . ആദ്യം ബാറ്റ് ചെയ്ത സിഡ്നിയെ 54 റൺസ് നേടി പുറത്താകാതെ നിന്ന പെറി 36 പന്തിൽ 51 റൺസ് നേടിയ വാൻ നിയകെർക്ക് എന്നിവർ ചേർന്ന് നിശ്ചിത 20 ഓവറിൽ 131 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിച്ചു . മറുപടി ബാറ്റിങ്ങിൽ മെൽബൺ റെനഗേഡ്‌സിനെ 55 റൺസ് നേടിയ സോഫി മോളിനെയുക്‌സ് ,34 പന്തിൽ 41 റൺസ് നേടിയ ജെസീക്ക ഡഫിൻ എന്നിവർ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ് വേണമെന്നിരിക്കെ സോഫി റണ്ണൗട്ടായതോടെ മത്സരം സൂപ്പർഓവറിലേക്ക് നീണ്ടു . സൂപ്പർഓവറിൽ ആദ്യം ബാറ്റ് ചെയ്ത മെൽബണ് ആറ് റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ . സിഡ്നി സിക്സേഴ്‌സിനായി ബാറ്റിങ്ങിനിറങ്ങിയ പെറി നാലാം പന്തിൽ സിക്സ് പറത്തി സിഡ്‌നിയെ വിജയത്തിലെത്തിച്ചു .

വീഡിയോ;