Skip to content

റോജർ ഫെഡറർക്കൊപ്പം വിരാട് കോഹ്ലി ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെയും ഏകദിന പരമ്പരയിലെയും ചരിത്രവിജയത്തിന് പുറകെ ഓസ്‌ട്രേലിയൻ പര്യടനം സ്റ്റൈലിഷായി അവസാനിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി .ഓസ്‌ട്രേലിയൻ ഓപ്പണിൽ കാണിയായി എത്തിയ കോഹ്ലി ടെന്നീസ് ഇതിഹാസം റോജർ ഫെഡററുമായി കണ്ടുമുട്ടുകയും ഫെഡറർക്കൊപ്പമുള്ള ചിത്രങ്ങൾ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെയ്ക്കുകയും ചെയ്തു . പോസ്റ്റ് ചെയ്തതിന് നിമിഷനേരംകൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു . കോഹ്ലിയും ഫെഡററുമായുള്ള ചിത്രങ്ങൾ ഓസ്‌ട്രേലിയൻ ഓപ്പൺ ഒഫീഷ്യൽ അക്കൗണ്ടും ട്വീറ്റ് ചെയ്തു .

https://twitter.com/imVkohli/status/1086529811504345088?s=19

https://twitter.com/AustralianOpen/status/1086534878877802497?s=19

ടെസ്റ്റ് പരമ്പര 2-1 ന് കോഹ്ലിയുടെ കീഴിൽ സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയും 2-1ന് സ്വന്തമാക്കിയിരുന്നു . സൗത്താഫ്രിക്കയ്ക്ക് ശേഷം ഓസ്‌ട്രേലിയയിൽ ഒരു പര്യടനത്തിൽ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നേടുന്ന ടീമായി ഇതോടെ ഇന്ത്യ മാറി .