Skip to content

റിക്കി പോണ്ടിങ് എനിക്കെങ്ങനെയായിരുന്നോ അങ്ങനെയാണ് കോഹ്ലിക്ക് ധോണി ; മൈക്കിൾ ക്ലാർക്ക്

ഒരു പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം ഏതൊരു ക്യാപ്റ്റനും അനിവാര്യമാണ് . അക്കാര്യത്തിൽ ഭാഗ്യവാനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ധോണിയെ പോലെയൊരു പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം വിരാട് കോഹ്ലിക്ക് ധോണിയുടെ ക്യാപ്റ്റൻസി ഭാരം ഒരുപരിധിവരെ കുറയ്ക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ധോണി മാൻ ഓഫ് ദി സീരീസ് അവാർഡും സ്വന്തമാക്കിയിരുന്നു. ധോണിയുടെ സാന്നിദ്ധ്യം കോഹ്ലിക്ക് എത്രത്തോളം പ്രധാനമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് . റിക്കി പോണ്ടിങ് തനിക്ക് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് വിരാട് കോഹ്ലിക്ക് ധോണിയെന്നും ലോകകപ്പിൽ ഇന്ത്യയുടെ വിജയസാധ്യതകളിൽ നിർണായകമാവുക ധോണിയുടെ സാന്നിധ്യമായിരിക്കുമെന്നും ക്ലാർക്ക് പറഞ്ഞു .

” ധോണി ഇപ്പോഴും അവിശ്വസനീയനാണ് . ഇപ്പോൾ വന്ന മാറ്റമെന്തെന്നാൽ ധോണി കൂടുതൽ അനുഭവസമ്പന്നനായി കളിയെ പറ്റി മറ്റാരേക്കാൾ കൂടുതൽ ഇപ്പോൾ ധോണിക്കറിയാം . റിക്കി പോണ്ടിങ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറിയശേഷവും അദ്ദേഹത്തിന്റെ സാന്നിധ്യം എനിക്ക്‌ ആവശ്യമായിരുന്നു.” ക്ലാർക്ക് പറഞ്ഞു .

” തുടക്കത്തിൽ പാർട്ട്നർ നേടുന്ന റൺസ് ധോണി ഗൗനിക്കാറില്ല. പാർട്ട്നർ ഡക്ക് ആയാലും ഫിഫ്റ്റി നേടിയാലും സെഞ്ചുറി നേടിയാലും അങ്ങനെ തന്നെ അവസാന ഓവറുകളിൽ ധോണിയ്ക്ക് സ്‌ട്രൈക് കൈമാറുകയെന്നതാണ് പാർട്ട്നറുടെ ജോലി എന്നാൽ ഇപ്പോൾ പാർട്ട്നർ ബൗണ്ടറി നേടുന്നതിന്റെയും റൺസ് നേടുന്നതിന്റെയും പ്രാധാന്യം ധോണി മനസ്സിലാക്കയിരുന്നു . ” ക്ലാർക്ക് കൂട്ടിച്ചേർത്തു.