Skip to content

അവിശ്വസനീയ ക്യാച്ച് നേടിയ വനിതാതാരത്തോട് ടിപ്സ് ചോദിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

വുമൺസ് ബിഗ് ബാഷ് ലീഗിൽ അവിശ്വസനീയ ക്യാച്ച് നേടിയ ബ്രിസ്ബൻ ഹീറ്റ്‌ താരം ഹെയ്ഡി ബെർക്കറ്റിനെ പ്രശംസിച്ച് ഗ്ലെൻ മാക്‌സ്‌വെൽ ടിപ്സ് തന്നാൽ ഉപകാരപെടുമെന്ന ക്യാപ്ഷനോടെയാണ് മാക്‌സ്‌വെൽ തകർപ്പൻ ക്യാച്ച് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത് . ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ധോണിയുടെ ക്യാച്ച് മാക്‌സ്‌വെൽ പാഴാക്കിയിരുന്നു . അതുകൊണ്ട് സെൽഫ്‌ ട്രോളെന്ന രൂപേണയാണ് മാക്‌സ്‌വെൽ വീഡിയോ പങ്കുവെച്ചത് . ധോണി നേരിട്ട ആദ്യ പന്തിൽ നൽകിയ അവസരമാണ് മാക്‌സ്‌വെൽ നഷ്ട്ടപെടുത്തിയത് പിഴവിന് പുറകെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് മാക്‌സ്‌വെൽ നേരിട്ടത് .

വീഡിയോ ;

https://twitter.com/Gmaxi_32/status/1086467644935462913?s=19

ബിർക്കറ്റ് നേടിയ അവിശ്വസനീയ ക്യാച്ചിന്റെ പിൻബലത്തിലാണ് ബ്രിസ്‌ബൻ ഹീറ്റ്‌ വുമൺസ് ബിഗ് ബാഷ് ലീഗ് ഫൈനലിൽ പ്രവേശിച്ചത് . അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ സിഡ്നി തണ്ടർ താരം നിക്കോള കാരെ ബൗണ്ടറിയിലേക്ക് ഉയർത്തിയടിച്ച പന്ത് ഓടിയെത്തിയ ബിർക്കറ്റ് കൈപിടിയിലൊതുക്കുകയായിരുന്നു .