Skip to content

ബഹിഷ്കരണം പിൻവലിച്ചു !! റാഷിദ് ഖാൻ ബിഗ് ബാഷ് ലീഗിൽ കളിക്കും

ബിഗ് ബാഷ് ലീഗ് ബഹിഷ്കരിക്കാനുള്ള തൻ്റെ തീരുമാനം പിൻവലിച്ച് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. റിപോർട്ടുകൾ പ്രകാരം വരുന്ന ബിഗ് ബാഷ് ലീഗിൽ റാഷിദ് ഖാൻ തിരിച്ചെത്തും.

മാർച്ചിൽ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ നിന്നും ഓസ്ട്രേലിയ പിന്മാറിയതോടെയാണ് ബിഗ് ബാഷ് ലീഗ് ബഹിഷ്കരിക്കുമെന്ന ഭീഷണി റാഷിദ് ഖാൻ ഉയർത്തിയത്. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും സ്ത്രീകളെ വിദ്യാഭ്യാസം മറ്റു മേഖലകളിൽ നിന്നും വിലക്കിയത് പ്രതിഷേധമായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പരമ്പരയിൽ നിന്നും പിന്മാറിയത്.

അഫ്ഗാനിസ്ഥാനെതിര കളിക്കുന്നത് അസ്വസ്ഥരാക്കുന്നുവെങ്കിൽ തൻ്റെ സാന്നിധ്യം കൊണ്ട് ആരെയും അസ്വസ്ഥരാക്കുവാൻ ആഗ്രഹിക്കുന്നില്ലയെന്ന് ചൂണ്ടികാട്ടികൊണ്ടാണ് റാഷിദ് ഖാൻ ബിഗ് ബാഷ് ലീഗിൽ നിന്നും പിന്മാറിയത്.

താരത്തിൻ്റെ തിരിച്ചുവരവ് ബിഗ് ബാഷ് ലീഗിനും ഗുണം ചെയ്യും. അടുത്ത ഞായറാഴ്ച നടക്കുന്ന പ്ലേയർ ഡ്രാഫ്റ്റിൽ റാഷിദ് ഖാനും തൻ്റെ പേര് നൽകിയിട്ടുണ്ട്. റാഷിദ് ഖാനെ കൂടാതെ മുജീബ് റഹ്മാൻ, നൂർ അഹമ്മദ് അടക്കമുള്ള മറ്റു അഫ്ഗാൻ താരങ്ങളും പ്ലേയർ ഡ്രാഫ്റ്റിലുണ്ട്.