Skip to content

ഇന്ത്യ ഏഷ്യ കപ്പ് നേടും ! പക്ഷേ ലോകകപ്പിൽ !! ആശങ്കകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം മദൻ ലാൽ. പക്ഷേ ലോകകപ്പിലേക്ക് വരുമ്പോൾ തനിക്കേറെ ആശങ്കകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ഏഷ്യ കപ്പിൽ കളിക്കുന്നത്. താരതമ്യേന ഇന്ത്യയേക്കാൾ ശക്തി കുറഞ്ഞ ടീമുകൾ ആയതിനാൽ തന്നെ ഇന്ത്യ തീർച്ചയായും ഏഷ്യ കപ്പ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം എന്നാൽ ലോകകപ്പിൽ അത് പറയാനാകില്ലയെന്നും വ്യക്തമാക്കി.

ലോകകപ്പിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, സൗത്താഫ്രിക്ക, പാകിസ്ഥാൻ തുടങ്ങിയ ശക്തമായ ടീമുകൾ ഉണ്ടെന്നും ഈ ടീമുകൾക്കെല്ലാം ലോകകപ്പ് വിജയസാധ്യതയുണ്ടെന്നും സ്വന്തം നാട്ടിൽ കളിക്കുന്നത് ഒരു ആനുകൂല്യം ആണെങ്കിൽ കൂടിയും അത് കൂടുതൽ സമ്മർദ്ദത്തിന് കാരണമായേക്കാമെന്നും എന്നാൽ മികച്ച പരിചയസമ്പത്ത് ഉള്ളതിനാൽ ഇന്ത്യ അത് അതിജീവിക്കുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും മദൻ ലാൽ പറഞ്ഞു.

തൻ്റെ ആശങ്ക മറ്റൊന്നിലുമല്ല ഇന്ത്യൻ ടീമിൻ്റെ ഫിറ്റ്നസിൽ മാത്രമാണെന്നും ശ്രേയസ് അയ്യർ, കെ എൽ രാഹുൽ തുടങ്ങിയവരുടെ ഫിറ്റ്നസിൽ തനിക്കേറെ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.