Skip to content

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലാൻഡ്, നേരിയ മുൻതൂക്കത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലാൻഡ്. പുതുതായി ഐസിസി പുറത്തുവിട്ട റാങ്കിങിൽ നേരിയ മാർജിനിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നടക്കാനിരിക്കുന്ന ഇരുടീമുകളും തമ്മിലുള്ള പോരാട്ടം റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്താൻ കൂടിയായിരിക്കും.

( Picture Source : Twitter )

ഒരേയൊരു റേറ്റിങ് പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. 121 റേറ്റിങ് പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ സാധിച്ചാൽ ഇന്ത്യയെ പിന്നിലാക്കി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്താൻ ന്യൂസിലാൻഡിന് സാധിക്കും.

( Picture Source : Twitter )

ഇംഗ്ലണ്ടും വെസ്റ്റിൻഡീസുമാണ് റാങ്കിങിൽ നേട്ടമുണ്ടാക്കിയ മറ്റുടീമുകൾ. ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ വെസ്റ്റിൻഡീസ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.

https://twitter.com/ICC/status/1392707607689793536?s=19

സിംബാബ്‌വെയ്ക്കെതിരായ പരമ്പര നേടിയ പാകിസ്ഥാൻ അഞ്ചാം സ്ഥാനം നിലനിർത്തിയപ്പോൾ സൗത്താഫ്രിക്ക ഏഴാം സ്ഥാനത്തേക്കും ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും പിന്തളളപെട്ടു.

( Picture Source : Twitter )

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ പരമ്പരയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമേ റാങ്കിങിൽ തലപ്പത്ത് തുടരാൻ കോഹ്ലിപ്പടയ്ക്ക് സാധിക്കുകയുള്ളൂ. ജൂൺ 18 ന് സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്.

( Picture Source : Twitter )