Skip to content

കെയ്ൻ വില്യംസൺ സൺറൈസേഴ്‌സ്‌ വിടുന്നു, വാർത്തകളോട് പ്രതികരിച്ച് ഡേവിഡ് വാർണർ

ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അടുത്ത സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൽ തുടർന്നേക്കില്ലെന്ന വാർത്തകളോട് പ്രതികരിച്ച് സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ.

അടുത്ത ഐ പി എൽ സീസണിൽ വില്യംസൺ മറ്റൊരു ടീമിന് വേണ്ടിയായിരിക്കും കളിക്കുകയെന്ന വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഈ വർത്തയിൽ സത്യാവസ്ഥ ഉണ്ടോയെന്ന് ട്വിറ്ററിൽ ആരാധകർ വാർണറോട് ചോദിക്കുകയും ആരാധകന്റെ ചോദ്യത്തിന് വാർണർ മറുപടിയും നൽകി.

” ആ വാർത്ത ഞാനും കേട്ടിരുന്നു, എന്നാൽ വില്യംസൺ എങ്ങോട്ടും പോകുന്നില്ല ” ട്വിറ്ററിൽ വാർണർ കുറിച്ചു.

ഈ ഐ പി എൽ സീസണിൽ മൂന്നാം സ്ഥാനക്കാരായാണ് സൺറൈസേഴ്‌സ് സീസൺ അവസാനിപ്പിച്ചത്.

12 മത്സരങ്ങളിൽ നിന്നും 45 ന് മുകളിൽ ശരാശരിയിൽ 317 റൺസ് നേടി മികച്ച പ്രകടനമാണ് സീസണിൽ വില്യംസൺ കാഴ്ച്ചവെച്ചത്. പന്ത് ചുരണ്ടൽ വിവാദത്തിനിടെ തുടർന്ന് 2018 ഐ പി എല്ലിൽ കെയ്ൻ വില്യംസനായിരുന്നു സൺറൈസേഴ്‌സിനെ നയിച്ചത്. 2019 ലും വില്യംസൺ ക്യാപ്റ്റനായി തുടർന്നുവെങ്കിലും അതിനുശേഷം ഡേവിഡ് വാർണറിനെ ക്യാപ്റ്റനായി ടീം മാനേജ്‌മെന്റ് നിയമിക്കുകയായിരുന്നു.

അതിനിടെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്ക് പറ്റിയ വാർണർക്ക് ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ട്ടമായി. സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുൻപ് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഡേവിഡ് വാർണർ.