Skip to content

ഐ പി എല്ലിൽ 10 ടീമുകൾക്ക് അനുമതി നൽകി ബിസിസിഐ, കേരളത്തിന് പ്രതീക്ഷകൾ ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ രണ്ട് ടീമുകളെ ഉൾപ്പെടുത്താൻ അനുമതി നൽകി ബിസിസിഐ. എന്നാൽ 2022 ൽ നടക്കുന്ന ഐ പി എല്ലിലായിരിക്കും 10 ടീമുകൾ മാറ്റുരയ്ക്കുക. ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

ബിസിസിഐയുടെ പുതിയ തീരുമാനത്തോടെ മലയാളി ക്രിക്കറ്റ് ആരാധകരും പ്രതീക്ഷയിലാണ്. എന്നാൽ പുതിയ ഫ്രാഞ്ചൈസികൾ എവിടെ നിന്നായിരിക്കുമെന്ന സൂചനകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

2028 ലോസ് ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ഐസിസിയുടെ തീരുമാനത്തെയും ബിസിസിഐ പിന്തുണക്കും. നേരത്തെ ക്രിക്കറ്റ് ഒളിമ്പിക്‌സിൽ ഉൾപെടുത്തുന്നതിന് എതിരായ സമീപനമായിരുന്നു ബിസിസിഐ എടുത്തിരുന്നത്.

നേരത്തെ തീരുമാനിച്ചത് സയ്ദ് മുഷ്താഖ് അലി ട്രോഫിയുമായി ബിസിസിഐ മുൻപോട്ട് പോകുമെന്നും ഇതിനുശേഷമായിരിക്കും രഞ്ജി ട്രോഫി നടത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ജനറൽ മീറ്റിങ്ങിൽ ഇത്തരത്തിലൊരു തീരുമാനം ബിസിസിഐ കൈക്കൊണ്ടത്.