Skip to content

വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടംനിലനിർത്തി ബ്രിസ്ബേൻ ഹീറ്റ്

വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം നിലനിർത്തി ബ്രിസ്ബേൻ ഹീറ്റ്. ഫൈനലിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് ആറ് വിക്കറ്റിന് തകർത്താണ് ഹീറ്റ് തുടർച്ചയായ രണ്ടാം വർഷവും കിരീടം നേടിയത്.മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ബ്രിസ്ബേൻ മറികടന്നു. 46 പന്തിൽ പുറത്താകാതെ 56 റൺസ് നേടിയ ബെത് മൂണി, 28 പന്തിൽ 33 റൺസ് നേടിയ ജോനസ്സെൻ, 11 പന്തിൽ 27 റൺസ് നേടിയ സാമിജോ ജോൺസൺ, 11 പന്തിൽ 19 റൺസ് നേടിയ ലോറ ഹാരിസ് എന്നിവരുടെ മികവിലാണ് ബ്രിസ്ബേൻ അനായാസ വിജയം നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്തു അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ 33 പന്തിൽ 55 റൺസ് നേടിയ അമാൻഡ വെല്ലിങ്ടണാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.