അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് പൂർത്തിയാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കെ രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 29 ഇന്നിങ്സുകൾ മാത്രമാണ് അന്താരാഷ്ട്ര ട്വന്റി20യിൽ 1000 റൺസ് പൂർത്തിയാക്കുവാൻ രാഹുലിന് വേണ്ടിവന്നത്. ഇതോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം കെ എൽ രാഹുലെത്തി.
വെറും 26 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസമാണ് ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ട്വന്റി20യിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാൻ. 27 ഇന്നിങ്സിൽ നിന്നും 1000 റൺസ് പൂർത്തിയാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ബാബർ അസമിന് പുറകിലുള്ളത്..