Skip to content

ഫീൽഡിങിനിടെ ഓസ്‌ട്രേലിയൻ യുവതാരത്തിന് സാരമായ പരിക്ക്

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഓസ്‌ട്രേലിയൻ യുവ ഫാസ്റ്റ് ബൗളർ ജൈ റിച്ചാർഡ്‌സണ് സാരമായ പരിക്ക്. മത്സരത്തിലെ പതിനൊന്നാം ഓവറിൽ ഡീപ് മിഡ് വിക്കറ്റിൽ പന്ത് തടുത്തിടാനുള്ള ശ്രമത്തിനിടെയാണ് താരം പരിക്കിന്റെ പിടിയിലായത്. പരിക്കേറ്റ ഉടൻ തന്നെ വൈദ്യസഹായം തേടിയ താരത്തിന് പിന്നീട് പന്തെറിയാനും സാധിച്ചില്ല. പരിക്കേൽക്കും മുൻപ് അഞ്ചോവർ എറിഞ്ഞ താരം 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ജനുവരിയിൽ ഇന്ത്യയ്ക്കെതിരായ പരമ്പരയിലാണ് റിച്ചാർഡ്‌സൺ അരങ്ങേറ്റം കുറിച്ചത്. പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയെ മൂന്ന് തവണ പുറത്താക്കിയ താരം ഇതുവരെ 11 മത്സരത്തിൽ നിന്നും 22 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഒരുപക്ഷേ പരിക്ക് ഗുരുതരമാണെങ്കിൽ താരത്തിന്റെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായേക്കും .