Skip to content

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനായി ഡേവിഡ് വാർണർ

തന്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കൊൽക്കത്തയ്ക്കെതിരെ കാഴ്ച്ചവെച്ചത്. 53 പന്തിൽ നിന്നും ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 85 റൺസ് മത്സരത്തിൽ വാർണർ നേടി. ഐ പി എല്ലിലെ തന്റെ 37 ആം ഫിഫ്റ്റിയാണ് വാർണർ നേടിയത്. ഇതോടെ ഗൗതം ഗംഭീറിനെ മറികടന്ന് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനായി ഡേവിഡ് വാർണർ മാറി. ഇത് നാല്പ്താം തവണയാണ് ഡേവിഡ് വാർണർ ഐ പി എല്ലിൽ 50+ സ്കോർ (മൂന്ന് സെഞ്ചുറിയടക്കം) നേടുന്നത്. 38 തവണ 50+ സ്കോർ (നാല് സെഞ്ചുറിയടക്കം) നേടിയ വിരാട് കോഹ്ലിയാണ് വാർണർക്ക് പുറകിലുള്ളത്.

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയവർ

ഡേവിഡ് വാർണർ – 37

ഗൗതം ഗംഭീർ – 36

സുരേഷ് റെയ്‌ന – 35

വിരാട് കോഹ്ലി – 34

രോഹിത് ശർമ്മ – 34

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടിയവർ

ഡേവിഡ് വാർണർ – 40

വിരാട് കോഹ്ലി – 38

ഗൗതം ഗംഭീർ – 36 / സുരേഷ് റെയ്‌ന – 36

രോഹിത് ശർമ്മ – 35