Skip to content

റസ്സൽ വെടികെട്ടിൽ കൊൽക്കത്തയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. 19 പന്തിൽ നിന്നും 49 റൺസ് നേടി പുറത്താകാതെ നിന്ന ആന്ദ്രേ റസ്സലിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങാണ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. നിതീഷ് റാണ 47 പന്തിൽ 68 ഉം റോബിൻ ഉത്തപ്പ 27 പന്തിൽ 35 റൺസും നേടി പുറത്തായപ്പോൾ ശുബ്‌മാൻ ഗിൽ 10 പന്തിൽ പുറത്താകാതെ 18 റൺസ് നേടി .

നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ മാത്രമേ സൺറൈസേഴ്‌സ് ബൗളിങ് നിരയിൽ തിളങ്ങിയുള്ളു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സിനെ 53 പന്തിൽ 85 റൺസ് നേടിയ ഡേവിഡ് വാർണറും 24 പന്തിൽ 40 റൺസ് നേടിയ വിജയ് ശങ്കറും ചേർന്നാണ് മികച്ച സ്കോർ സമ്മാനിച്ചത്.