Skip to content

ആ ചോദ്യത്തിന് ബിസിസിഐ മറുപടി നൽകണം ; സ്റ്റീവ് സ്മിത്ത്

ഒരു വർഷത്തെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും. പന്ത് ചുരണ്ടൽ വിവാദത്തിൽ കുറ്റക്കാരനായി കണ്ടത്തിയതിനെ തുടർന്ന് ഒരു മത്സരത്തിൽ നിന്നുമാത്രം വിലക്കാനാണ് ഐസിസി തീരുമാനിച്ചത്. എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെയും വാർണർറെയും ഒരു വർഷത്തേക്കും ബാൻക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിലക്കി . എന്നാൽ മറ്റുരാജ്യങ്ങളിലെ ട്വന്റ20 ലീഗുകളിൽ കളിക്കുന്നതിന് വിലക്ക് ബാധകമല്ലായിരുന്നു . എന്നിരുന്നിട്ടും രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ക്യാപ്റ്റന്മാരായ ഇരുവരെയും ഐ പി എല്ലിൽ കളിക്കാൻ ബിസിസിഐ അനുവദിച്ചില്ല . ബിസിസിഐയുടെ ഈ തീരുമാനത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത് .

ഇന്നലെ നടന്ന പ്രൊമോഷണൽ പ്രോഗ്രാമിനിടെയാണ് ബിസിസിഐയുടെ തീരുമാനത്തിനെതിരെ സ്മിത്ത് ചോദ്യമുന്നയിച്ചത്. ” ഈ സീസണിൽ എല്ലാ മത്സരങ്ങളിലും എനിക്ക് കളിക്കാൻ സാധിക്കും . ഇതിനുമുൻപ് (കഴിഞ്ഞ സീസൺ) എന്നെ എന്തുകൊണ്ട് കളിക്കാൻ അനുവദിച്ചില്ല എന്നതിന് ബിസിസിഐ ഉത്തരം നൽകണം” .

മാർച്ച് 29 നാണ് സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും വിലക്ക് അവസാനിക്കുന്നത്.