Skip to content

ഐ പി എല്ലിൽ ചില മത്സരങ്ങൾ കളിച്ചേക്കില്ല ; സൂചന നൽകി വിരാട് കോഹ്ലി

ഐസിസി വേൾഡ് കപ്പിനായി ഫിറ്റ്നസ് നിലനിർത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചില മത്സരങ്ങൾ കളിച്ചേക്കില്ലെന്ന സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഐ പി എൽ അവസാനിച്ച ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ ലോകകപ്പും ആരംഭിക്കുന്നതിനാൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് . ഫിറ്റ്നസ് കാത്തുസൂക്ഷിക്കുകയെന്നത് വ്യക്തിപരമായ ബാധ്യതയാണെന്നും എന്തെങ്കിലും ഫിറ്റ്നസ് പ്രോബ്ലമുണ്ടായാൽ ഫിസിയോയുമായി ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് കളിക്കാരോട് ആവശ്യപെട്ടിട്ടുണ്ടെന്നും കളിക്കരുതെന്ന് ടീം മാനേജ്മെന്റ് ആവശ്യപെട്ടാൽ കളിക്കാർ ആ തീരുമാനത്തെ ബഹുമാനിക്കണമെന്നും വിരാട് കോഹ്ലി പറഞ്ഞു.

ഇന്ന് തുടങ്ങുന്ന ഐ പി എൽ മേയ് 12 നാണ് അവസാനിക്കുക. മേയ് 30 ന് ആരംഭിക്കുന്ന ലോകകപ്പിൽ ജൂൺ അഞ്ചിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ചെന്നൈയും ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐ പി എൽ ആരംഭിക്കുന്നത് . 2014 ന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപെടുത്താൻ സാധിക്കാത്ത ആർ സി ബിയ്ക്ക് ഇത് അഭിമാനപോരാട്ടം കൂടിയാണ്.