Skip to content

മുംബൈയ്ക്ക് വീണ്ടും തിരിച്ചടി ; വിദേശ ഫാസ്റ്റ് ബൗളർ പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ആരംഭിക്കുന്നതിന് മുൻപേ തന്നെ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ആഡം മിൽനെയ്ക്ക് ഈ സീസണിൽ കളിക്കാൻ സാധിക്കില്ല . ഇതിനുമുൻപ് റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരിന്‌ വേണ്ടി കളിച്ച ആഡം മിൽനെയെ 75 ലക്ഷത്തിനാണ് മുംബൈ ടീമിലെത്തിച്ചത്.

നേരത്തെ ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ആദ്യ ആറ് മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ലെന്ന് ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ അറിയിച്ചിരുന്നു. വെസ്റ്റിൻഡീസ് ബൗളർ അൽസാരി ജോസഫിനെ പകരക്കാരനായി ടീമിലെത്തിക്കാനാണ് മുംബൈ ശ്രമിക്കുന്നത് . എന്നാൽ നിയമങ്ങൾ പ്രകാരം പകരക്കാരനായി എത്തുന്ന കളിക്കാരന് യഥാർത്ഥ കളിക്കാരനേക്കാൾ കൂടുതൽ തുക നൽകാൻ സാധിക്കില്ലയെന്നിരിക്കെ 75 ലക്ഷത്തിന് മറ്റൊരു വിദേശ താരത്തെ മുംബൈയ്ക്ക് കണ്ടെത്തേണ്ടി വരും.

ഞായറാഴ്ച്ച ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം .