Skip to content

വിരമിക്കൽ പ്രഖ്യാപിച്ച് ലസിത് മലിംഗ

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് നിലവിലെ ശ്രീലങ്കൻ ലിമിറ്റഡ് ഓവർ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറും കൂടിയായ ലസിത് മലിംഗ. ഏകദിന ക്രിക്കറ്റിൽ നിന്നും ഈ വരുന്ന ലോകകപ്പോടെ വിടവാങ്ങും .

2004 ലാണ് മലിംഗ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് . അതിനുശേഷം 218 മത്സരങ്ങൾ കളിച്ച മലിംഗ 322 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 72 ട്വന്റി20 മത്സരങ്ങൾ കളിച്ച മലിംഗ ഇതുവരെ 97 വിക്കറ്റുകൾ നേടയിട്ടുണ്ട് . രണ്ട് വിക്കറ്റുകൾ കൂടെ നേടിയാൽ 98 വിക്കറ്റുകൾ നേടിയ മുൻ പാകിസ്ഥാൻ ഓൾ റൗണ്ടർ ഷാഹിദ് അഫ്രീദിയെ മറികടന്ന് അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം മലിംഗയ്ക്ക് സ്വന്തമാക്കാം . 30 ടെസ്റ്റ് മത്സരങ്ങൾ കളിച്ച മലിംഗ 101 വിക്കറ്റുകൾ നേടിയിട്ടുണ്ട് . 2010 ൽ ഇന്ത്യയ്ക്കെതിരെയാണ് അവസാനമായി മലിംഗ ടെസ്റ്റ് മത്സരം കളിച്ചത് .