Skip to content

പരിക്ക് വില്ലനായി വില്യംസന്റെ ഐ പി എൽ വരവ് വൈകിയേക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരിക്കേറ്റ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഐ പി എല്ലിലേക്കുള്ള വരവ് വൈകിയെക്കുമെന്ന് റിപ്പോർട്ടുകൾ . പരിക്ക് മൂലം പരമ്പരയിലെ മൂന്നാം മത്സരത്തിൽ നിന്നും താരം പുറത്തായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ വില്യംസണ് പകരക്കാരനായി ഫാസ്റ്റ് ബൗളർ ടിം സൗത്തീയാണ് ന്യൂസിലാൻഡിനെ നയിച്ചത്. മത്സരത്തിൽ ന്യൂസിലാൻഡ് ഒരു ഇന്നിങ്‌സിന്റെയും 12 റൺസിന്റെയും വിജയം നേടുകയും ചെയ്തു .

പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കിയതോടെയാണ് അവസാന മത്സരത്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസനെ ഒഴിവാക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതെന്നും ലോകകപ്പ് അടുക്കുന്നതിനാൽ ഒരു റിസ്ക്കിന് മുതിരാൻ തയ്യാറല്ലെന്നും പരിക്ക് മാറിയാൽ മുൻപ് തീരുമാനിച്ച പോലെ ഐ പി എല്ലിനായി വില്യംസണ് ഇന്ത്യയിലേക്ക് തിരിക്കാമെന്നും എന്നാൽ നൂറ് ശതമാനം പരിക്കിൽ നിന്നും മുക്തനല്ലെങ്കിൽ വില്യംസന്റെ വരവ് വൈകുമെന്നും ന്യൂസിലാൻഡ് പരിശീലകൻ സ്റ്റെഡ് പറഞ്ഞു .

കഴിഞ്ഞ സീസണിൽ ഡേവിഡ് വാർണർക്ക് പകരക്കാരനായി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായ വില്യംസൺ ടീമിനെ ഫൈനൽ വരെ എത്തിച്ചിരുന്നു.