Skip to content

പുത്തൻ ലുക്കിൽ വാർണർ ; ഒപ്പം ആരാധകർക്ക് സ്‌പെഷ്യൽ സർപ്രൈസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകർക്ക് തകർപ്പൻ സർപ്രൈസുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്. സീസണിൽ രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ ഹോം മത്സരത്തിൽ 25000 ടിക്കറ്റുകളുടെ നിരക്ക് 500 രൂപയാക്കി കുറച്ചുകൊണ്ടാണ് ആരാധകർക്ക് ടീം മാനേജ്‌മെന്റ് സർപ്രൈസ് ഒരുക്കിയത് . മുൻ ക്യാപ്റ്റൻ കൂടിയായ ഡേവിഡ് വാർണറാണ് ഇക്കാര്യം ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

കഴിഞ്ഞ സീസണിൽ വിലക്കിനെ തുടർന്ന് കളിക്കാൻ സാധിക്കാതിരുന്ന വാർണർക്ക് പകരക്കാരനായി കെയ്ൻ വില്യംസനാണ് ടീമിനെ നയിച്ചത് . ഫൈനലിൽ എത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സിനോട് സൺറൈസേഴ്സ് പരാജയപെടുകയായിരുന്നു . വാർണറിന്റെ കീഴിൽ 2016 ലാണ് സൺറൈസേഴ്‌സ് തങ്ങളുടെ ആദ്യ ഐ പി എൽ കിരീടം നേടിയത് . ആ സീസണിൽ 17 മത്സരത്തിൽ നിന്നും 60.57 ശരാശരിയിൽ 848 റൺസ് വാർണർ അടിച്ചുകൂട്ടിയിരുന്നു . ഐ പി എല്ലിൽ ഇതുവരെ 114 മത്സരങ്ങൾ കളിച്ച 40.54 ശരാശരിയിൽ 4014 റൺസ് നേടിയിട്ടുണ്ട് .