Skip to content

തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്നിങ്‌സ് തോൽവി ; നാണംകെട്ട് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന് ഒരു ഇന്നിങ്‌സിന്റെയും 12 റൺസിന്റെയും വമ്പൻ വിജയം.വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ പരമ്പര 2-0 ന് ന്യൂസിലാൻഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ 211 പുറത്തായ ശേഷം 221 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 209 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . ആദ്യ ഇന്നിങ്‌സിൽ റോസ് ടെയ്ലറുടെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ 432 ന് 6 എന്ന നിലയിൽ ന്യൂസിലാൻഡ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ രണ്ട് ദിനങ്ങൾ മഴമൂലം നഷ്ട്ടപെട്ട ശേഷമാണ് ന്യൂസിലാൻഡ് ഇന്നിങ്‌സ് വിജയം നേടിയെടുത്തത് .

47 റൺസ് നേടിയ മൊഹമ്മദ് മിഥുൻ, 67 റൺസ് നേടിയ ക്യാപ്റ്റൻ മഹ്മുദുള്ള എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്‌സിൽ ബംഗ്ലാദേശ് നിരയിൽ വേണ്ടി അല്പമെങ്കിലും പിടിച്ചുനിന്നത് . തമീം ഇഖ്ബാൽ 4 റൺസ് നേടി പുറത്തായി . ന്യൂസിലാൻഡിന് വേണ്ടി ട്രെന്റ് ബോൾട്ട് നാലും, നെയിൽ വാഗ്നർ അഞ്ച് വിക്കറ്റും, മാറ്റ് ഹെൻറി ഒരു വിക്കറ്റും വീഴ്ത്തി.

റോസ് ടെയ്ലറാണ് പ്ലേയർ ഓഫ് ദി മാച്ച് .