Skip to content

ഐ പി എല്ലിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി സ്മിത്തും വാർണറും

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിടുന്ന ഒരു വർഷത്തെ വിലക്ക് അവസാനിക്കും മുൻപ് ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വാർണറും. ഐ പി എല്ലിന് മുൻപായി പാകിസ്ഥാനുമായുള്ള ഏകദിന പരമ്പരയ്ക്കായി യു എ ഇ യിലെത്തുന്ന ഓസ്‌ട്രേലിയൻ ടീമിനൊപ്പം സ്മിത്തും വാർണറും സമയം പങ്കിടും. വിലക്ക് മാർച്ച് 28 ന് അവസാനിക്കുമെന്നിരിക്കെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ സ്മിത്തിനും വാർണർക്കും കളിക്കാൻ സാധികുമായിരുന്നു എന്നാൽ ഇരുതാരങ്ങളോടും കൂടിയാലോചിച്ച ശേഷം ഐ പി എല്ലിൽ കളിച്ച് മത്സരപരിചയം വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തിയാൽ മതിയെന്ന തീരുമാനത്തിൽ ടീം മാനേജ്‌മെന്റ് എത്തുകയായിരുന്നു . എന്നിരുന്നാലും പുതിയ ക്യാപ്റ്റന്റെയും കോച്ചിന്റെയും കീഴിൽ ടീമംഗങ്ങളുമായും ടീം മാനേജ്‌മെന്റുമായും പരിചയം പുതുക്കുന്നതിന്റെ ഭാഗമായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇരുതാരങ്ങളെയും ദുബായിൽ എത്തിക്കുന്നത്. ടീമിനൊപ്പം സമയം പങ്കിട്ട ശേഷം ഇരുതാരങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗിനായി ഇന്ത്യയിലേക്ക് തിരിക്കും.

സസ്‌പെൻഷനെ തുടർന്ന് ബിസിസിഐ കഴിഞ്ഞ സീസണിൽ ഇരുവരെയും ഐ പി എല്ലിൽ നിന്നും ഒഴിവാക്കിയിരുന്നു എന്നാൽ ഈ സീസണിലേക്കുള്ള താരലേലത്തിന് മുൻപായി ഇരുവരെയും അതാത് ടീമുകൾ വൻതുകയ്ക്ക് നിലനിർത്തുകയും ചെയ്തിരുന്നു.