Skip to content

വഖാർ യൂനിസിന്റെ റെക്കോർഡ് തകർത്ത് റാഷിദ് ഖാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 വിക്കറ്റുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഒരു വിക്കറ്റ് നേടിയതോടെയാണ് ഈ നേട്ടം റാഷിദ് ഖാൻ നേടിയത് . പാകിസ്ഥാൻ ഇതിഹാസം വഖാർ യൂനിസിനെയാണ് റാഷിദ് ഖാൻ മറികടന്നത്. 21 ആം വയസ്സിലാണ് വഖാർ യൂനിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുനൂറ് വിക്കറ്റുകൾ പൂർത്തിയാക്കിയത് . സാഖ്ലൈൻ മുഷ്താഖ് ( 21y 13d) ഇർഫാൻ പത്താൻ (21y 324d) എന്നിവരാണ് റാഷിദ് ഖാനെയും വഖാർ യൂനിസിനെയും കൂടാതെ 22 വയസ്സിന് മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 വിക്കറ്റുകൾ നേടിയ ബൗളർമാർ .

മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ വിജയം അയർലൻഡ് നേടി .വിജയത്തോടെ ഏകദിന പരമ്പരയിൽ അഫ്ഘാനിസ്ഥാനൊപ്പമെത്തിയ അയർലൻഡ് പരമ്പര സമനിലയാക്കുകയും ചെയ്തു .