Skip to content

ഏകദിന ടീമിൽ തിരിച്ചെത്തി ഹാഷിം അംലയും ജെ പി ഡുമിനിയും

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള സൗത്താഫ്രിക്കൻ ടീമിൽ സീനിയർ താരങ്ങളായ ജെ പി ഡുമിനിയും ഹാഷിം അംലയും യുവതാരം ഐഡൻ മാക്രവും തിരിച്ചെത്തി . പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സ്ഥാനം നേടാൻ മൂവർക്കും സാധിച്ചിരുന്നില്ല . ആദ്യ മൂന്ന് മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ച്ചവെച്ച റീസ ഹെൻഡ്രിക്‌സ്, വിയാൻ മൾഡർ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി.

ഞായറാഴ്ച്ച നടന്ന മൂന്നാം മത്സരത്തിൽ നേടിയ വിജയത്തോടെ പരമ്പര സൗത്താഫ്രിക്ക സ്വന്തമാക്കിയിരുന്നു. മഴനിയമ പ്രകാരം 71 റൺസിനായിരുന്നു ഡർബനിൽ സൗത്താഫ്രിക്കയുടെ വിജയം . ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന് ശേഷമാണ് മാർക്രം ഏകദിന ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്. 85, 139, 169 എന്നിങ്ങനെയാണ് അവസാന ഇന്നിങ്‌സുകളിലെ താരത്തിന്റെ പ്രകടനം.

അവസാന രണ്ട് മത്സരങ്ങൾക്കുള്ള സൗത്താഫ്രിക്കൻ ടീം