Skip to content

ആർമി ക്യാപ് ധരിച്ച ഇന്ത്യയ്ക്കെതിരെ ഐസിസിയോട് നടപടി ആവശ്യപെട്ട് പാകിസ്ഥാൻ

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആർമി ക്യാപ് ധരിച്ചാണ് ഇന്ത്യൻ ടീം ഇറങ്ങിയത് . പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരോടും ഇന്ത്യൻ സൈന്യത്തോടുള്ള ബഹുമാന സൂചകമായാണ് ഇന്ത്യൻ താരങ്ങൾ ആർമി ക്യാപ് ധരിച്ചത്. ഇതിനുപുറകെ നിരവധി പേരാണ് ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാൽ ഈ സംഭവം ഇപ്പോൾ പുതിയ വിവാദങ്ങളിലേക്ക് കൂടി വഴിതുറന്നിരിക്കുകയാണ് . ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ഉടനെ നടപടികൾ സ്വീകരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു . ഐസിസി സ്വമേധയാ നടപടിയെടുത്തില്ലെങ്കിൽ ഈ പ്രശ്നം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉയർത്തികൊണ്ട് വരുമെന്നും മന്ത്രി സൂചന നൽകി.

എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ” പിങ്ക് ടെസ്റ്റ് ” ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ” പിങ്ക് ഏകദിനം ” എന്നപോലെ ഓരോ വർഷവും ഹോം സീസണിലെ ഒരു മത്സരത്തിൽ ഇതാവർത്തികുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി .