Skip to content

അവസാന ഓവറിൽ വേണ്ടിയിരുന്നത് വെറും 3 റൺസ് ; എന്നിട്ടും വിജയം നേടാകാതെ ഇന്ത്യൻ വനിതകൾ

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വുമൺസിന് തോൽവി. മത്സരത്തിൽ നേടിയ ഒരു റണ്ണിന്റെ വിജയത്തോടെ പരമ്പര 3-0 ഇംഗ്ലണ്ട് വനിതകൾ സ്വന്തമാക്കി . ഇംഗ്ലണ്ട് ഉയർത്തിയ 120 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 118 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറിൽ വിജയത്തിനായി വെറും 3 റൺസ് വേണമെന്നിരിക്കെ ആ ഓവറിൽ വെറും ഒരു റൺ മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ കേറ്റ് ക്രോസാണ് ഇംഗ്ലണ്ടിന് അവിശ്വസനീയ വിജയം സമ്മാനിച്ചത് .ആദ്യ മൂന്ന് പന്തുകളിൽ റണ്ണൊന്നും വിട്ടുകൊടുക്കാതിരുന്ന ക്രോസ് നാലും അഞ്ചും പന്തുകളിൽ ഭാരതി ഫുൽമാലിയുടെയും അനുജ പാട്ടീലിന്റെയും വിക്കറ്റുകൾ നേടുകയും അവസാന പന്തിൽ വെറും ഒരു റൺ മാത്രം നൽകുകയും ചെയ്തു.

39 പന്തിൽ 58 റൺസ് നേടിയ സ്‌മൃതി മന്ദാനയുടെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യയുടെ തകർച്ച ആരംഭിച്ചത്. 32 പന്തിൽ 30 റൺസ് നേടിയ മിതാലി രാജ് പുറത്താകാതെ നിന്നെങ്കിലും വിജയം നേടികൊടുക്കാൻ സാധിച്ചില്ല .

കേറ്റ് ക്രോസാണ് പ്ലേയർ ഓഫ് ദി മാച്ച് . പരമ്പരയിൽ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച ഡാനിയേൽ വൈറ്റാണ് പ്ലേയർ ഓഫ് ദി സീരീസ് .