Skip to content

തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത് .തന്റെ ഏകദിന കരിയറിലെ 41 ആം സെഞ്ചുറി നേടിയ കോഹ്ലി മത്സരത്തിൽ 95 പന്തിൽ 123 റൺസ് നേടിയാണ് പുറത്തായത്.

കോഹ്ലി നേടിയ റെക്കോർഡുകൾ

1. ഏകദിന ക്രിക്കറ്റിൽ ചേസിങിൽ ഓസ്‌ട്രേലിയക്കെതിരെ കോഹ്ലി നേടുന്ന ആറാം സെഞ്ചുറിയാണിത്. ഇതോടെ ചേസിങിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറി. ഓസ്‌ട്രേലിയക്കെതിരെ തന്നെ അഞ്ച് സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറെയാണ് കോഹ്ലി മറികടന്നത്.

2. ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരായ വിരാട് കോഹ്ലിയുടെ എട്ടാം സെഞ്ചുറി കൂടിയായിരുന്നു റാഞ്ചിയിൽ പിറന്നത്. ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോഹ്ലിക്ക് മുൻപിലുള്ളത് .

3. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ കോഹ്ലി നേടുന്ന പതിനഞ്ചാം സെഞ്ചുറിയാണിത് . ഓസ്‌ട്രേലിയക്കെതിരെ 20 സെഞ്ചുറിയും ശ്രീലങ്കയ്ക്കെതിരെ 17 സെഞ്ചുറിയും നേടിയ സച്ചിൻ ടെണ്ടുൽക്കറും ഇംഗ്ലണ്ടിനെതിരെ 19 സെഞ്ചുറി നേടിയ സർ ഡോൺ ബ്രാഡ്മാനും മാത്രമാണ് ഒരു ടീമിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുള്ളവർ.

4. ഏകദിന കരിയറിൽ ആദ്യമായി കോഹ്ലിയുടെ ബാറ്റിങ് ശരാശരി 60 കടന്നു. ഏറ്റവും കൂടുതൽ ഇന്നിങ്‌സ് കളിച്ച് 60 ൽ കൂടുതൽ ശരാശരി നേടുന്ന ബാറ്റ്സ്മാൻ കൂടിയാണ് കോഹ്ലി .

5. ഏകദിനത്തിൽ ക്യാപ്റ്റനായി 4000 റൺസ് കോഹ്ലി പൂർത്തിയാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് കോഹ്ലി . ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയതും കോഹ്ലി തന്നെ.