Skip to content

രാജസ്ഥാൻ റോയൽസിനും ഓസീസിനും സന്തോഷവാർത്ത ; സൂപ്പർതാരം പരിശീലനം തുടങ്ങി

ആശങ്കകൾക്ക് വിരാമമിട്ട് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നെറ്റ്സിൽ പരിശീലനം തുടങ്ങി. ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ സ്റ്റീവ് സ്മിത്തിന് ഐ പി എല്ലും ലോകകപ്പും നഷ്ട്ടമായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പരിക്കിനെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും താരം പുറത്തായിരുന്നു. എന്നാൽ വിശ്രമത്തിന് താരം പരിശീലനം തുടങ്ങിയത് രാജസ്ഥാൻ റോയൽസിനൊപ്പം തന്നെ ഓസ്‌ട്രേലിയൻ ടീമിനും ആശ്വാസമായിരിക്കുകയാണ് . തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്മിത്ത് തന്നെയാണ് നെറ്റ്സിൽ പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവിട്ടത്. സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും വിലക്ക് മാർച്ച് 28 ന് അവസാനിക്കുമെന്നതിനാൽ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇരുവർക്കും കളിക്കാൻ സാധിക്കും .

https://twitter.com/telegraph_sport/status/1101278405528641537?s=19