Skip to content

മോർഗനെ സല്യൂട്ടടിച്ച് പറഞ്ഞയച്ച ബൗളർക്ക് അതേരീതിയിൽ ബട്ട്ലറുടെ തകർപ്പൻ മറുപടി

അത്യന്തം ആവേശകരമായിരുന്നു ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരം . ഏകദിന ക്രിക്കറ്റിൽ ഇരുടീമുകളും തമ്മിലുള്ള നൂറാമത്തെ പോരാട്ടം കൂടിയായിരുന്നു . വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സന്ദർശകരായ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 418/6 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയപ്പോൾ മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ചുവെങ്കിലും വിജയലക്ഷ്യത്തിന് 29 റൺസ് വെസ്റ്റിൻഡീസ് വീണു . വിജയത്തോടെ പരമ്പരയിൽ 2-1 ന്റെ നിർണായക ലീഡും ഇംഗ്ലണ്ട് സ്വന്തമാക്കി . 77 പന്തിൽ നിന്നും 150 റൺസ് നേടിയ ജോസ് ബട്ട്ലറുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ നൽകിയത് . 13 ഫോർ നേടിയ ബട്ട്ലറുടെ ബാറ്റിൽ നിന്നും 12 കൂറ്റൻ സിക്സുകളും പിറന്നു .

മത്സരത്തിനിടെ വെസ്റ്റിൻഡീസ് ബൗളർ ഷെൽഡൻ കോട്രലിനെതിരെ സിക്സ് പറത്തി നിരാശനായ ബൗളർക്ക് നേരെയുള്ള ബട്ട്ലറുടെ ആംഗ്യം ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് . വിക്കറ്റ് നേടി മിലിട്ടറി സ്റ്റൈലിൽ ബാറ്റ്സ്മാന്മാർക്ക് നേരെ സല്യൂട്ട് അടിച്ച് ആഘോഷിക്കാറുള്ള കോട്രൽ 46 ആം ഓവറിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗനെ പുറത്താക്കി അതേ രീതിയിൽ ആഘോഷിച്ചിരുന്നു . താരത്തിന്റെ തൊട്ടടുത്ത ഓവറിൽ സിക്സ് പറത്തി അതേ നാണയത്തിൽ ഇടം കൈ കൊണ്ട് സല്യൂട്ട് അടിച്ചാണ് ബട്ട്ലർ മറുപടി നൽകിയത്.

വീഡിയോ ;

https://twitter.com/TheBarmyArmy/status/1100809155030540294?s=19