Skip to content

വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് നാലാം ഏകദിന മത്സരത്തിന് അപൂർവ നേട്ടങ്ങൾ

ഇന്നലെ നടന്ന വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് നാലാം ഏകദിന മത്സരത്തിൽ ഇരു ടീമും തകർത്താടിയപ്പോൾ പിറന്നത് അപ്പൂർവ നേട്ടമാണ് . ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിങ്സിൽ 24 സിക്സ് അടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 22 സിക്സുകളാണ് അടിച്ചു കൂട്ടിയത് . ഇതോടെ ഏകദിനത്തിൽ ഏറ്റവും സിക്സറുകൾ പിറന്ന മത്സരമായി മാറി (46 ) . മത്സരത്തിൽ ഗെയ്ൽ 14 സിക്‌സും , ബട്ട്ലർ 12 സിക്സുമാണ് നേടിയത് .

2013 ൽ ബാംഗ്ലൂരിൽ വെച്ച് നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തിനാണ് ഈ അപ്പൂർവ നേട്ടമുണ്ടായിരുന്നത് . ആ മത്സരത്തിൽ 38 സിക്സുകളാണ് പിറന്നത് . 16 സിക്സറുകൾ നേടിയ രോഹിത് ശർമയാണ് ഈ മത്സരത്തിൽ ഏറ്റവും സിക്സറുകൾ അടിച്ചത് .

ബൗണ്ടറിയിലൂടെ ഏറ്റവും കൂടുതൽ റൺസ് പിറന്ന മത്സരം കൂടിയാണ് ഇന്നലത്തേത് . മത്സരത്തിൽ 807 റൺസ് ഇരു ടീമും കൂടി നേടിയപ്പോൾ ഇതിൽ 510 റൺസും ബൗണ്ടറിയിലൂടെയാണ് .2006 ൽ നടന്ന ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക മത്സരമാണ് ബൗണ്ടറിയിലൂടെ ഏറ്റവും കൂടുതൽ റൺസ് പിറന്ന മത്സരം (504)