Skip to content

നാല് പന്തിൽ നാല് വിക്കറ്റ് ; ചരിത്രനേട്ടം സ്വന്തമാക്കി റാഷിദ് ഖാന്റെ തേരോട്ടം

തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് നേടി വീണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അഫ്ഘാനിസ്ഥാൻ സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ . അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ട്വന്റി20യിൽ തുടർച്ചയായി നാല് വിക്കറ്റുകൾ നേടുന്ന ബൗളറായി റാഷിദ് ഖാൻ മാറിയത് . മത്സരത്തിലാകട്ടെ അഫ്ഘാനിസ്ഥാൻ 32 റൺസിന്റെ വിജയം നേടുകയും പരമ്പര 3- 0 ന് സ്വന്തമാക്കുകയും ചെയ്തു . അഫ്ഘാനിസ്ഥാൻ ഉയർത്തിയ 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 178 റൺസ് നേടാനെ സാധിച്ചുള്ളൂ . നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് റാഷിദ് ഖാൻ വീഴ്ത്തിയപ്പോൾ മൊഹമ്മദ് നബി 36 പന്തിൽ 81 റൺസ് നേടി തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്തു . മൊഹമ്മദ് നബിയാണ് മാൻ ഓഫ്‌ ദി മാച്ചും മാൻ ഓഫ് ദി സീരീസും .

പരമ്പരയിൽ 11 വിക്കറ്റുകൾ റാഷിദ് ഖാൻ വീഴ്ത്തി. ഇതുവരെ 52 ഏകദിനത്തിൽ നിന്നും 118 വിക്കറ്റും 38 ടി20 മത്സരത്തിൽ നിന്നും 75 വിക്കറ്റും താരം നേടിയിട്ടുണ്ട് .