Skip to content

അതെങ്ങനെ മോശം ഇന്നിങ്‌സാകും ; എം എസ് ധോണിയ്ക്ക് പിന്തുണയുമായി ഗ്ലെൻ മാക്‌സ്‌വെൽ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി നേരിട്ടത്. ഓസ്‌ട്രേലിയൻ പര്യടനത്തിലും ന്യൂസിലാൻഡ് പര്യടനത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ധോണിയ്ക്ക് എന്നാൽ ഈ മത്സരത്തിൽ 37 പന്തിൽ29 റൺസ് നേടാനെ ധോണിയ്ക്ക് സാധിച്ചുള്ളൂ . 78.38 സ്‌ട്രൈക് റേറ്റിലാണ് ധോണി മത്സരത്തിൽ ബാറ്റ് ചെയ്തത് ട്വന്റി20യിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും മോശമായ രണ്ടാമത്തെ പ്രകടനം കൂടിയാണിത് . അവസാന പന്തുകളിൽ സഹതാരത്തിന് ധോണി സ്‌ട്രൈക് കൈമാറാൻ വിസമ്മതിച്ചതും നിരവധി വിമർശനങ്ങൾക്കിടയാക്കി എന്നാൽ ഇതിനിടയിലും ധോണിയുടേത് മോശമായ പ്രകടനമായി കണക്കാക്കാൻ സാധിക്കില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മത്സരത്തിലെ വിജയശില്പികൂടിയായ ഗ്ലെൻ മാക്‌സ്‌വെൽ . ഇതുപോലൊരു സ്ലോ ട്രാക്കിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം ധോണി ചെയ്‌തുവെന്ന് വ്യക്തമാക്കിയ മാക്‌സ്‌വെൽ ഇതുപോലൊരു പിച്ചിൽ റൺസ് സ്കോർ ചെയ്യുകയെന്നത് ഏത് ബാറ്റ്സ്മാനെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും കൂട്ടിച്ചേർത്തു .

” വിക്കറ്റിന്റെ പെരുമാറ്റമനുസരിച്ച് ആ സ്‌ട്രൈക് റേറ്റ് മോശമല്ലാത്തതാണ് . ഈ പിച്ചിൽ റൺസ് സ്കോർ ചെയ്യുകയെന്നത് ഏതൊരു ബാറ്റ്സ്മാനും ബുദ്ധിമുട്ടേറിയ കാര്യമാണ് . അതും മറുഭാഗത്ത് ചഹാലിനെ പോലൊരു ബാറ്റ്സ്മാനൊപ്പം ചേർന്ന് ” മത്സരശേഷം ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞു .

തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ട്ടമായ ശേഷം ക്രീസിലെത്തി ഡാർസി ഷോർട്ടിനൊപ്പം ഗ്ലെൻ മാക്‌സ്‌വെൽ പടുത്തുയർത്തിയ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയൻ വിജയത്തിൽ നിർണായകമായത് . 43 പന്തിൽ ആറ് ഫോറും രണ്ട് സിക്സുമടക്കം 56 റൺസ് നേടിയാണ് മാക്‌സ്‌വെൽ മടങ്ങിയത് .