Skip to content

ഒരിടവേളയ്ക്ക് ശേഷം ആന്ദ്രേ റസ്സൽ വീണ്ടും വെസ്റ്റിൻഡീസ് ഏകദിന ടീമിലേക്ക്

ഒരിടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ വെസ്റ്റിൻഡീസ് ഏകദിനടീമിൽ തിരിച്ചെത്തുന്നു . ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ പരിക്കേറ്റ കേമർ റോച്ചിന് പകരക്കാരനായാണ് റസ്സൽ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത് . പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോ മത്സരം വീതം വിജയിച്ച് ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും . 2018 ജൂലൈയിൽ ബംഗ്ലാദേശിനെതിരെയാണ് വെസ്റ്റിൻഡീസിന് വേണ്ടി ആന്ദ്രേ റസ്സൽ അവസാനമായി കളിച്ചത് . ലോകകപ്പിനുള്ള മുൻപായി റസ്സലിന്റെ തിരിച്ചുവരവ് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ് .

അവസാന രണ്ട് മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീം

ജേസൺ ഹോൾഡർ, ഫാബിയൻ അലെൻ, ദേവേന്ദ്ര ബിഷു, കാർലോസ് ബ്രാത്ത്വെയ്റ്റ്, ഡാരൻ ബ്രാവോ, ജോൺ കാംപ്ബെൽ, ഷെൽഡൺ കോറ്റ്റെൽ, ക്രിസ് ഗെയ്ൽ, ഷിംറോൺ ഹെറ്റ്മീർ, ഷായ് ഹോപ്പ്, ആഷ്ലി നഴ്സ്, നിക്കോളാസ് പുവാൻ, ആന്ദ്രെ റസ്സൽ, ഓഷൻ തോമസ്