Skip to content

ട്വന്റി20 ബ്ലാസ്റ്റിൽ ഡിവില്ലിയേഴ്സ് മിഡിൽസെക്‌സിനായി കളിക്കും

വരുന്ന ട്വന്റി20 ബ്ലാസ്റ്റ്‌ സീസണിൽ മിഡിൽസെക്‌സിനായി മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് കളിക്കും . ടീമിലെ രണ്ടാമത്തെ മാർക്കീ താരമായാണ് ഡിവില്ലിയേഴ്സ് എത്തുന്നത്. നേരത്തെ അഫ്ഘാൻ സ്പിന്നർ മുജീബ് ഉർ റഹ്‌മാനെ ടീം സ്വന്തമാക്കിയിരുന്നു. ആദ്യ ഏഴ് റൗണ്ടുകളിൽ മാത്രമായിരിക്കും ഡിവില്ലിയേഴ്സ് ടീമിന് വേണ്ടി കളിക്കുക. കൗണ്ടി ക്രിക്കറ്റ് കളിക്കുവാൻ അതിയായ ആഗ്രഹമുണ്ടെന്നും മിഡിൽസെക്‌സിനൊപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

ജൂലൈ 18 ന് മിഡിൽസെക്സും എസ്സെക്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുക . കഴിഞ്ഞ വർഷം മേയ് മാസത്തോടെയാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത് . തുടർന്ന് എംസാൻസി സൂപ്പർ ലീഗിലും ബംഗ്ലാദേശ് സൂപ്പർ ലീഗിലും താരം കളിച്ച താരം ഇപ്പോൾ നടക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത് .

https://twitter.com/Middlesex_CCC/status/1100002996174405632?s=19