Skip to content

ഡേവിഡ് വാർണറെ പോലെ ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാൻ ജേസൺ റോയ്ക്കും സാധിക്കും ; മുൻ ഇംഗ്ലണ്ട് താരം

മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ പോലെ തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്ക്കും കഴിവ് തെളിയിക്കാൻ സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്സ്മാൻ മാർക്ക് ബച്ചർ . വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 85 പന്തിൽ 123 റൺസ് നേടിയ റോയുടെ മികവിലാണ് ഇംഗ്ലണ്ട് 361 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് വിജയം നേടിയത് . ജേസൺ റോയുടെ ഏഴാം ഏകദിന സെഞ്ചുറി കൂടിയായിരുന്നു ഇത് . 2018 ൽ മാത്രം മൂന്ന് സെഞ്ചുറി താരം നേടിയിരുന്നു . ഇംഗ്ലണ്ടിനായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന റോയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മൂന്നാം നമ്പർ ബാറ്റ്സ്മാനാകാനുള്ള കഴിവ് താൻ കാണുന്നുണ്ടെന്ന് തുറന്നുപറഞ്ഞ ബച്ചർ ലിമിറ്റഡ് ഓവർ വെടിക്കെട്ട് ബാറ്റ്സ്മാനിൽ നിന്നും ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണർമാരിലൊരാള ഡേവിഡ് വാർണറെ പോലെയാകാൻ റോയ്ക്ക് സാധിക്കുമെന്നും ബച്ചർ കൂട്ടിച്ചേർത്തു .