Skip to content

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി ; സൂപ്പർതാരം പുറത്ത്

ഓസ്‌ട്രേലിയക്കെതിരെ ഈ മാസം 24 ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയിൽ നിന്നും അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്നും ഓൾറൗണ്ടർ പുറത്തായി . നട്ടെല്ലിന് താഴെയേറ്റ പരിക്ക് മൂലമാണ് താരം പുറത്തായത് . ഏകദിനത്തിൽ സ്പിന്നർ രവീന്ദ്ര ജഡേജയാണ് ഹർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി എത്തുന്നത് . ട്വന്റി20 പരമ്പരയിൽ ഇതുവരെയും പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല .

മാർച്ച് 24 ന് വിശാഖപട്ടണത്താണ് ടി20 പരമ്പരയിലെ ആദ്യ മത്സരം 27 ന് ബാംഗ്ലൂരിലാണ് ടി20 പരമ്പരയിലെ അവസാന മത്സരം . മാർച്ച് രണ്ടിന് ഹൈദരാബാദിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം .