Skip to content

പന്തുകൊണ്ട് പരിക്കേറ്റ കുട്ടിയ്ക്ക് ഗ്ലൗസ് ഗിഫ്റ്റായി സമ്മാനിച്ച് ജോർജ്ജ് ബെയ്ലി

സിഡ്നി തണ്ടറുമായി നടന്ന മത്സരത്തിനിടെ താൻ പറത്തിയ സിക്സ് മൂലം പരിക്കേറ്റ മത്സരം വീക്ഷിക്കാനെത്തിയ കുട്ടിയ്ക്ക് തന്റെ ഗ്ലൗസ് ഗിഫ്റ്റായി നൽകി ഹൊബാർട്ട് ഹറികെയിൻസ് ബാറ്റ്സ്മാൻ ജോർജ്ജ് ബെയ്ലി . മത്സരത്തിൽ ഗുരിന്ദർ സന്ധുവെറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം അരങ്ങേറിയത്. ലോങ് ഓണിലേക്ക് ബെയ്ലി പറത്തിയ പന്ത് മത്സരം വീക്ഷിക്കാനെത്തിയ കുട്ടിയുടെമേൽ പതിക്കുകയായിരുന്നു . ഉടനെ ആശങ്ക പ്രകടപ്പിച്ച കളിക്കാർ മത്സരം നിർത്തിവെയ്ക്കുകയും കുട്ടിയുടെ അരികിലേക്ക് ടീം ഡോക്ടർ എത്തുകയും പരിശോധിക്കുകയും ചെയ്തു . മത്സരത്തിനിടെ തന്നെ സിഡ്‌നി തണ്ടർ താരം ഡാനിയേൽ സാംസ് തന്റെ ക്യാപിൽ ഓട്ടോഗ്രാഫ് നൽകി കുട്ടിയ്ക്ക് സമ്മാനിച്ചിരുന്നു . ഇതിനുപുറകെയാണ് മത്സരശേഷം തന്റെ ബാറ്റിങ് ഗ്ലൗസ് കുട്ടിയ്ക്ക് നൽകിയത് .

https://twitter.com/BBL/status/1094163278484320256?s=19

മത്സരത്തിൽ 35 പന്തിൽ 53 റൺസ് നേടി മികച്ച പ്രകടനം ബെയ്ലി കാഴ്ച്ചവെച്ചുവെങ്കിലും ടീമിന് വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല .മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ നാല് വിക്കറ്റിന്റെ വിജയം സിഡ്നി തണ്ടർ സ്വന്തമാക്കി . നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് മാൻ ഓഫ് ദി മാച്ച്.