Skip to content

ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ മിതാലി രാജ് നയിക്കും

ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് വുമൺസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . മിതാലി രാജ് നയിക്കുന്ന ടീമിൽ ഇടം നേടാൻ വേദ കൃഷ്ണമൂർത്തിയ്ക്ക് വീണ്ടും സാധിച്ചില്ല. പരമ്പരയ്ക്ക് മുൻപായി നടക്കുന്ന പരിശീലനമത്സരത്തിൽ ബോർഡ് പ്രസിഡന്റ്സ് ഇലവനെ സ്‌മൃതി മന്ദാനയായിരിക്കും നയിക്കുക . വിക്കറ്റ്കീപ്പർ ആർ കൽപ്പനയെ ടീമിൽ ഉൾപ്പെടുത്തിയതൊഴിച്ചാൽ ന്യൂസിലാൻഡിനെതിരെ പരമ്പര നേടിയ ടീമിൽ മാറ്റത്തിന് ടീം മാനേജ്മെന്റ് മുതിർന്നിട്ടില്ല . മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മുഴുവൻ മത്സരങ്ങളും നടക്കുന്നത്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീം ;

മിതാലി രാജ് (ക്യാപ്റ്റൻ),ജുലാൻ ഗോസ്വാമി, സ്മൃതി മന്ദാന, ജെമിമാ റോഡ്രീഗസ്, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, ടാനിയ ഭാട്ടിയ (wk), ആർ കൽപന(wk), മോണ മിശ്രം, ഏക്ത ബിഷ്ത്, രാജേശ്വരി ഗായകവാദ്, പൂനം യാദവ്, ശിഖ പാണ്ഡെ, മാൻസി ജോഷി, പുനനം റൗട്ട്