Skip to content

കരിയർ മാറ്റിമറിച്ചത് ഐ പി എൽ ; ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്

തന്റെ ക്രിക്കറ്റ് കരിയർ മാറ്റിമറിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗാണെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീമിലെ അവിഭാജ്യ താരമായ സ്റ്റോയിനിസ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിലും ഇടം നേടിയിരുന്നു. 2016 ൽ ഡൽഹി ഡെയർ ഡെവിൾസുമായി കരാറിൽ ഏർപ്പെട്ടിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിക്കുവാൻ സാധിച്ചിരുന്നില്ല തുടർന്ന് കിങ്‌സ് ഇലവൻ പഞ്ചാബിലൂടെ ഐ പി എൽ അരങ്ങേറ്റം കുറിച്ച സ്റ്റോയിനിസ് 19 മത്സരങ്ങളിൽ നിന്നും 262 റൺസും 13 വിക്കറ്റുകളും നേടി. ഈ സീസണിൽ എബി ഡിവില്ലിയേഴ്സിനും വിരാട് കോഹ്ലിയ്ക്കുമൊപ്പം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി കളിക്കാനൊരുങ്ങുകയാണ് താരം .

” എന്റെ കരിയർ മാറ്റിമറിച്ചത് ഐ പി എൽ ആയിരുന്നു . നാല് വർഷം മുൻപ് ഡൽഹിയ്ക്കൊപ്പം ഗാരി ക്രിസ്റ്റനെ പോലെയൊരു കോച്ചിന് കീഴെയും ഡീകോക്ക്, യുവരാജ് സിങ് അടക്കമുള്ള താരങ്ങൾക്കൊപ്പം കളിക്കുവാനും എനിക്ക് സാധിച്ചു. ബാംഗ്ലൂരിൽ കളിച്ചപ്പോൾ ഡിവില്ലിയേഴ്സിനൊപ്പം ബിയർ കഴിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു ” സ്റ്റോയിനിസ് പറഞ്ഞു .

” നമുക്കറിയാത്ത ആയിരക്കണക്കിന് അറിവുകളും വാതിളുകളും അത് തുറക്കും , നമ്മൾ ഒരിക്കലും പഠിക്കാത്തതോ ചിന്തിക്കാത്തതോ ആയ കാര്യങ്ങൾ , ഇന്ത്യൻ സാഹചര്യങ്ങൾ, സ്പിൻ ബൗളിങ് . ആളുകൾ പൈസയെ പറ്റിയാണ് പറയുന്നത് പക്ഷേ ഞാൻ ചെയ്തത് ക്രിക്കറ്റിന് വേണ്ടിയായിരുന്നു . അത് എന്റെ വളർച്ചയെ സഹായിക്കുകയും ചെയ്തു. ” സ്റ്റോയിനിസ് കൂട്ടിച്ചേർത്തു .