Skip to content

ഒരു പന്തിൽ ബൗളർ വഴങ്ങിയത് 17 റൺസ് ; വീഡിയോ കാണാം

ഒരു ലീഗിൽ ഡെലിവറിയിൽ ബൗളർ വിട്ടുനൽകിയത് 17 റൺസ് !! സംഭവം സത്യം തന്നെ. ബിഗ് ബാഷ് ലീഗിലെ ഹൊബാർട്ട് ഹറികെയിൻസും മെൽബൺ റെനഗേഡ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത് . മത്സരത്തിൽ 184 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മെൽബൺ റെനഗേഡ്‌സിനെതിരെ ആദ്യ ഓവർ എറിയാനെത്തിയ ഫാസ്റ്റ് ബൗളർ റിലേ മെറഡിത്താണ് ഇത്തരത്തിലൊരു മോശം ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചത് . ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ ഒരു റൺ മാത്രമാണ് താരം വഴങ്ങിയത് . എന്നാൽ നാലാം പന്ത് മുതൽ കാര്യങ്ങൾ അവതാളത്തിലായി . നാലാം പന്തിൽ ഓവർ സ്റ്റെപ്പ് ചെയ്ത് പന്തെറിഞ്ഞപ്പോൾ അമ്പയർ നോ ബോൾ വിധിക്കുകയും ഫ്രീ ഹിറ്റ് വിധിച്ച തൊട്ടടുത്ത പന്ത്‌ വൈഡ് ആവുകയും വിക്കറ്റ് വേഡിന് യാതൊരു അവസരവും നൽകാതെ ബൗണ്ടറിയിലേക്ക് പയുകയും ചെയ്തു. പിന്നീട് എറിഞ്ഞ അടുത്ത രണ്ട് പന്തും അമ്പയർ നോ ബോൾ വിധിക്കുകയും ബാറ്റ്സ്മാനായ ആരോൺ ഫിഞ്ച് ബൗണ്ടറിയിലേക്ക് പായിക്കുകയും ചെയ്തു .

വീഡിയോ ;

https://twitter.com/BBL/status/1093457919729819648?s=19

ഒടുവിൽ ലീഗൽ ഡെലിവറിയെറിഞ്ഞപ്പോൾ കയ്യടിച്ചാണ് കാണികൾ സ്വീകരിച്ചത് .മത്സരത്തിൽ മൂന്നോവർ എറിഞ്ഞ മെറഡിത്ത് 43 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി . ആദ്യ ഓവറിൽ പകച്ചുവെങ്കിലും മത്സരത്തിൽ 16 റൺസിന്റെ തകർപ്പൻ വിജയം ഹൊബാർട്ട് സ്വന്തമാക്കി ..