Skip to content

ധോണിയല്ല ലോകകപ്പിൽ നാലാം നമ്പറിൽ വിരാട് കോഹ്ലി

ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിരാട് കോഹ്ലി നാലാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങിയേക്കുമെന്ന സൂചന നൽകി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി . കോഹ്ലി നാലാമനായി ഇറങ്ങുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും ബാറ്റിംഗ് കൂടുതൽ ശക്തിപെടുത്തുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി .

” ഇന്ത്യൻ ടോപ്പ് ത്രീയുടെ ഗുണമെന്തെന്നാൽ നമുക്കവരെ വേർതിരിക്കാൻ സാധിക്കുമെന്നതാണ് . സാഹചര്യങ്ങൾ ആവശ്യപെടുകയാണെങ്കിൽ വിരാട് കോഹ്ലിയെ പോലെയൊരു ബാറ്റ്സ്മാൻ നാലാം നമ്പറിൽ ഇറങ്ങുകയും ഒരു മികച്ച ബാറ്റ്സ്മാനെ മൂന്നാം നമ്പറിൽ ഇറക്കി ബാലൻസ് നിലനിർത്തുകയും ചെയ്യാം ” ശാസ്ത്രി പറഞ്ഞു .

ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ ടീമിന് ഫ്ലെക്സിബിലിറ്റി ആവശ്യമാണെന്നും ലോകകപ്പ് മത്സരങ്ങളിൽ എന്റെ മികച്ച ബാറ്റ്സ്മാനെ നേരത്തെ നഷ്ട്ടപെടുത്തുന്നാൻ ആഗ്രഹമില്ലെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു .

അമ്പാട്ടി റായുഡു ടീമിലെ എക്‌സ് ഫാക്ടർ ആകുമെന്ന് പറഞ്ഞ ശാസ്ത്രി അവന്റെ അൺഓർത്തഡോക്‌സ് ബാറ്റിങ് ശൈലി എതിർടീമിനെ ബുദ്ധിമുട്ടിക്കുമെന്നും വ്യക്തമാക്കി .