Skip to content

ലോകകപ്പിൽ മുൻതൂക്കം ഈ രണ്ട് ടീമുകൾക്ക് ; ഷെയ്ൻ വോൺ

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിജയസാധ്യത ഇന്ത്യയ്ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ . നിലവിൽ മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെങ്കിലും ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ സാധ്യതകളും വോൺ തള്ളികളഞ്ഞില്ല . സെലക്ടർമാർ അവരുടെ ജോലി നല്ല രീതിയിൽ പൂർത്തിയാക്കിയാൽ ഓസ്ട്രേലിയക്കും വിജയസാധ്യതയുണ്ടെന്നും പറഞ്ഞു .

” വീണ്ടും ഓസ്‌ട്രേലിയക്ക് വിജയിക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. സാഹചര്യങ്ങൾക്കുള്ള പ്ലെയേഴ്‌സ്, മാച്ച് വിന്നേഴ്സ് ഞങ്ങൾക്കുണ്ട് . ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കുമാണ് കൂടുതൽ വിജയസാധ്യതയെന്ന് ഞാൻ കരുതുന്നു. പക്ഷേ സെലക്ടർമാർ അവരുടെ ഭാഗം നന്നായി ചെയ്താൽ ഓസീസിന് 100% വിജയിക്കാം . ” വോൺ ട്വിറ്ററിൽ കുറിച്ചു .

ഇതിനിടെ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഐപിഎല്ലും ലോകകപ്പും ആഷസും കളിക്കുമെന്ന് മാനേജർ വ്യക്തമാക്കി . കൈമുട്ടിനേറ്റ പരിക്ക് മൂലം സ്റ്റീവ് സ്മിത്ത് ലോകകപ്പ് കളിച്ചേക്കില്ലെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു .