Skip to content

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു ; ക്രിസ് ഗെയ്ൽ തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു . വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ ടീമിൽ തിരിച്ചെത്തിയപ്പോൾ നിക്കോളാസ് പൂറൻ ഏകദിന അരങ്ങേറ്റം കുറിക്കും. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ പരിക്ക് പറ്റിയ ആഷ്‌ലി നർസും ടീമിൽ തിരിച്ചെത്തി . ബംഗ്ലാദേശിനെതിരെയാണ് അവസാനമായി ഗെയ്ൽ ഏകദിന മത്സരം കളിച്ചത് . ഐസിസി ക്രിക്കറ്റ് ലോകകപ്പ് മുന്നിൽകണ്ടുകൂടിയാണ് ടീം പ്രഖ്യാപിച്ചതെന്നും ഈ പരമ്പര മികച്ച മുന്നൊരുക്കം നൽകുമെന്നും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി .

വെസ്റ്റിൻഡീസ് ടീം ; ഫാബിയൻ അല്ലൻ, ദേവേന്ദ്ര ബിഷൂ, ഡാരൻ ബ്രാവോ,ക്രിസ് ഗെയ്ൽ, ഷിംറോൻ ഹെറ്റ്‌മയർ, ജേസൺ ഹോൾഡർ (c), ഷായ് ഹോപ്, എവിൻ ലെവിസ്, ആഷ്‌ലി നർസ്, കീമോ പോൾ, നിക്കോളാസ് പൂറൻ, റോവ്മാൻ പോവെൽ, കേമർ റോച്ച്, ഒഷാനെ തോമസ് .