Skip to content

ഇങ്ങനെയൊരു നായകനെ കിട്ടിയത് ഇന്ത്യൻ ടീമിന്റെ ഭാഗ്യം ; കോഹ്‌ലിയെ കുറിച്ച് വാചാലനായി രവിശാസ്ത്രി

ബാറ്റ് കൊണ്ടും ക്യാപ്റ്റൻസി കൊണ്ടും മികച്ച സംഭാവനയാണ് കോഹ്ലി ഇന്ത്യൻ ടീമിന് നൽകി കൊണ്ടിരിക്കുന്നത് . കോഹ്‌ലിയുടെ കളിയോടുള്ള ആത്മാർഥമതയും , അതിനായി പലതും ത്യജിക്കാനുള്ള മനസ്സിനെയും കുറിച്ച് പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യൻ കോച്ച് രവിശാസ്ത്രി . കോഹ്‌ലിയെ നായകനായി കിട്ടിയതിൽ ഇന്ത്യൻ ടീമിന്റെ ഭാഗ്യമെന്നും , ക്യാപ്റ്റൻ എന്ന നിലയിൽ ഇനിയും വളരാനുണ്ടെന്നും രവിശാസ്ത്രി കൂട്ടിച്ചേർത്തു .

അതേസമയം കോഹ്ലി ഇതിഹാസ താരങ്ങളായ ഇമ്രാൻ ഖാനെയും , വിവിയൻ റിച്ചാർഡ്സനെയും അനുസ്മരിപ്പിക്കുന്നുവെന്നും ശാസ്ത്രി പറഞ്ഞു .